കാറിടിച്ച് വയോധികന്‍ മരിച്ചു

alikunju-80 vnjd വെഞ്ഞാറമൂട്: വാഹനാപകടത്തില്‍ കാല്‍നടക്കാരനായ വയോധികന്‍ മരിച്ചു. വെമ്പായം കട്ടയ്ക്കാല്‍ അല്‍ അബ്‌റാര്‍ മന്‍സിലില്‍ അലിക്കുഞ്ഞ് (80) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് എം.സി റോഡില്‍ വെമ്പായത്തിന് സമീപം കൊപ്പത്തായിരുന്നു അപകടം. കാര്‍ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും താമസിയാതെ മരിക്കുകയായിരുന്നു. കാര്‍ കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഭാര്യ: പരേതയായ സുലൈഖാ ബീവി. മക്കള്‍. സാജിദാ ബീവി, താഹിറ ബീവി, സജീവ്, ഷഫീക്ക് (ഗള്‍ഫ്​) ഷെഫീന. മരുമക്കള്‍. അബ്ദുല്‍ അസീസ്, നൗഷാദ്, കബീര്‍, മാജിദ, നിഷാമോള്‍. വാസന്തി vasanthi 70 vnjd വെഞ്ഞാറമൂട്: കീഴായിക്കോണം വെളുത്തപാറ പുത്തന്‍വീട്ടില്‍ വാസന്തി സി (70) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ. വെഞ്ഞാറമൂട് ഫോട്ടോ. ചരമം. വാസന്തി.സി.(70). file name vjd chrm. vasanthi-c-70

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.