സംസ്ഥാനപാതയിൽ വാഹനാപകടം; യുവാവ് മരിച്ചു

കിളിമാനൂർ: സംസ്ഥാനപാതയിൽ കിളിമാനൂർ ഇരട്ടച്ചിറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് ദേവീകൃപയിൽ അഡ്വ. രവിയുടെയും ബിന്ദുവി‍ൻെറയും മകൻ അഭിനവ് (19) ആണ് മരിച്ചത്. സുഹൃത്ത് കോട്ടയം വൈക്കം സ്വദേശി അക്ഷയ് (19) നെ ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായർ പുലർച്ചെ നാലോടെയായിരുന്നു അപകടം. അക്ഷയ് കഴിഞ്ഞ ദിവസം അഭിനവി‍ൻെറ വട്ടിയൂർക്കാവിലെ വീട്ടിലുണ്ടായിരുന്നു. അക്ഷയിനെ തിരികെ കോട്ടയത്തെ വീട്ടിൽ കൊണ്ടാക്കുംവഴിയാണ് അപകടം. അഞ്ചൽ വയ്യാനത്ത് നിന്ന്​ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്​ പോകുകയായിരുന്നു കാറിലുള്ളവർ. അഭിനവ് ഒന്നാംവർഷ ബി.എസ്​സി വിദ്യാർഥിയാണ്. സഹോദരി: അഭിരാമി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.