ആറ്റിങ്ങൽ: മത്സ്യമേഖലക്ക് മുഖ്യ പരിഗണന നൽകിയും സേവന പശ്ചാത്തല മേഖലകളിൽ വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയും അഞ്ചുതെങ്ങ് പഞ്ചായത്ത് ബജറ്റ്. 205668000 രൂപ വരവും 192872196 രൂപ െചലവും 2506786 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ലിജാ ബോസ് അവതരിപ്പിച്ചു. വിത്തുതേങ്ങ ഉൽപാദിപ്പിച്ച് വിതരണം, ഹോളോ ബ്രിക്സ്, ഇന്റർലോക്ക് നിർമാണ യൂനിറ്റ്, ചാണകം ഉണക്കി പാക്കറ്റിലാക്കി വിൽപന യൂനിറ്റ് എന്നിവക്ക് ബജറ്റിൽ തുക വകയിരുത്തി. വയോജനങ്ങൾക്കും കുട്ടികൾക്കും കൂടുതൽ സേവനവും സുരക്ഷിതവും നൽകുന്നതിനായി പദ്ധതികൾ നടപ്പാക്കും. അതിന്റെ ഭാഗമായി വയോജന സൗഹൃദ പഞ്ചായത്ത് ആയും ബാലസൗഹൃദ പഞ്ചായത്തായും പ്രഖ്യാപിച്ചു. ബജറ്റ് അവതരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി. ലൈജു അധ്യക്ഷത വഹിച്ചു. ബജറ്റ് അവതരണം കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചു. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ബജറ്റാണെന്നും അടിസ്ഥാന വികസനത്തെയും മത്സ്യത്തൊഴിലാളികളെയും കയർതൊഴിലാളികളെയും അവഗണിച്ചാണ് ബജറ്റ് തയാറാക്കിയതെന്നും പ്രതിപക്ഷം ആരോപിച്ചു. അംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ജുഡ് ജോർജ്, ദിവ്യാ ഗണേഷ്, ഷീമാ ലെനിൻ എന്നിവരാണ് ബജറ്റ് ബഹിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.