ക്ഷേത്രദർശനത്തിനിടെ വയോധികയുടെ മാല നഷ്ടപ്പെട്ടു

നേമം: ക്ഷേത്രദർശനത്തിനെത്തിയ വയോധികയുടെ മാല കാണാതായി. ചൂഴാറ്റുകോട്ട ചാവടിവിളാകം വീട്ടിൽ പാറുക്കുട്ടിയമ്മയുടെ മകൾ വിജയകുമാരിയുടെ (71) മൂന്നുപവൻ തൂക്കമുള്ള മാലയാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രപരിസരത്ത് നിൽക്കുമ്പോഴാണ് മാല കാണാതായത്. തിരക്കിനിടെ മാല കവർന്നതാകാമെന്ന്​ സംശയിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.