കുഴിവിള സ്കൂളിന് പുതിയ മന്ദിരം

നേമം: പള്ളിച്ചൽ പഞ്ചായത്ത് പരിധിയിൽ വരുന്ന കുഴിവിള പി.വി എൽ.പി സ്കൂളിലെ പുതിയ മന്ദിരം ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്ന്​ 150 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരനിർമാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് ടി. മല്ലിക അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ശശികല, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം ഫഹദ് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി. മനോജ്, പഞ്ചായത്ത് മെംബർമാരായ എൽ.എസ്. ശാലിനി, സി.ആർ. സുനു, സരിത, ശാരിക തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.