തിരുവനന്തപുരം. നിയുക്ത വലിയ ഖാദി ചന്തിരൂര്‍ വി.എം. അബ്ദുല്ലാ മൗലവിയുടെ സ്ഥാനാരോഹണ ചടങ്ങ് ശനിയാഴ്ച നടക്കുമെന്ന് കേരള ഖത്തീബ്സ് ആന്‍ഡ് ഖാദി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് തമ്പാനൂര്‍ അപ്പോളൊ ഡിമോറയിലെ ഗ്രാനെറ്റ് ഹാളില്‍ ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി അനുസ്മരണ സമ്മേളനം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഹാഫിസ് പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സയ്യിദ് പൂക്കോയ തങ്ങള്‍, വി.എം. ഫത്തഹുദ്ദീന്‍ റഷാദി, എസ്. മന്‍സൂറുദ്ദീന്‍ റഷാദി, ഇ.പി. അബൂബക്കര്‍ ഖാസിമി, മൗലവി നവാസ് മന്നാനി, എ. സെയ്ഫുദ്ദീന്‍ ഹാജി, ആലംകോട് ഹസന്‍, അഡ്വ.എ.എം.കെ. നൗഫല്‍ തുടങ്ങിയവര്‍ സംസാരിക്കും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ ബാഫഖി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. വൈകീട്ട് 6.30ന് സ്ഥാനാരോഹണ സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്‍റ് കെ.പി. അബൂബക്കര്‍ ഹസ്രത്ത് നിയുക്ത വലിയ ഖാദിക്ക് തലപ്പാവണിയിക്കും. ഖാദി ഫോറം പ്രസിഡന്‍റ് പാനിപ്ര ഇബ്രാഹീം മൗലവി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.