യഥാർഥ കല എന്നൊന്നില്ല -ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ

വർക്കല: യഥാർഥ കല എന്നൊന്നില്ലെന്നും കല മാറിക്കൊണ്ടേയിരിക്കുമെന്നും ചിത്രകാരൻ ബി.ഡി. ദത്തൻ. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂനിയൻ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ അജി എസ്.ആർ.എമ്മിന്റെ ചിത്ര പ്രദർശനം 'ചിത്രക്കൂട്'ഉദ്​ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഭദ്രദീപം തെളിച്ചു. യോഗം വി. ജോയി എം.എൽ.എ ഉദ്​ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.എം. ലാജി അധ്യക്ഷത വഹിച്ചു. അജിയുടെ ആദ്യ നോവൽ തിരുവനന്തപുരം പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച 'മിഴാവൊലി'യുടെ പ്രകാശനവും നടന്നു. സാഹിത്യ നിരൂപകൻ സുനിൽ സി.ഇ നോവൽ പ്രകാശനം ചെയ്തു. നടി സോണിയ മൽഹാൽ പുസ്തകം സ്വീകരിച്ചു. പ്രഫ.വി.എസ്. ലീ, ഡോ.കെ.സി. പ്രീത, ഡോ.ഷീബ, ഡോ.എൽ. തുളസീധരൻ, പി.കെ സുമേഷ്, ഡി. വിപിനരാജ്, മോഹൻദാസ് എവർഷൈൻ എന്നിവർ സംസാരിച്ചു. പേപ്പർ പബ്ലിക്ക എഡിറ്റർ അൻസാർ വർണന സ്വാഗതവും അജി എസ്.ആർ.എം നന്ദിയും പറഞ്ഞു. അജിയുടെ 72 അക്രലിക് പെയിന്റിങ്ങുകളുടെ പ്രദർശനമാണ് വട്ടപ്ലാംമൂട് വിശ്വാസ് ഓഡിറ്റോറിയത്തിൽ നടക്കുന്നത്. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. ശനിയാഴ്ച രാത്രി എട്ടിന് പ്രദർശനം സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.