കേരള സർവകലാശാല വാർത്തകൾ

പരീക്ഷ രജിസ്‌ട്രേഷന്‍ തിരുവനന്തപുരം: കേരള സര്‍വകലാശാല അവസാന വര്‍ഷ ബി.എ/ ബി.എ അഫ്‌ദലുല്‍ ഉലമ/ ബി.കോം ആന്വല്‍ സ്‌കീം (പ്രൈവറ്റ്) പരീക്ഷക്ക്​​ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ മാര്‍ച്ച് 31 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ നാലുവരെയും 400 രൂപ പിഴയോടെ ഏപ്രില്‍ ആറുവരെയും അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആൻഡ് ​ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ലയോള കോളജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആൻഡ്​ ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു (ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വിസിലുള്ളവര്‍ക്ക് എസ്.എസ്.എല്‍.സി മതി) അപേക്ഷഫോറത്തിന്‍റെ വില: 100 രൂപ. അവസാന തീയതി മാര്‍ച്ച് 31. അപേക്ഷഫോറം ശ്രീകാര്യം ലയോള കോളജ് ഓഫിസില്‍നിന്ന്​ ലഭിക്കും. ഫോണ്‍: 0471- 2592059/2591018.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.