ലോറിയിൽ ​െഡ്രെവറെ തൂങ്ങിയ നിലയിൽ കണ്ടെത്തി

കഴക്കൂട്ടം: കഴക്കൂട്ടത്ത് ലോറി ഡ്രൈവറെ ലോറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം ചന്തവിള കിൻഫ്ര ഫിലിം പാർക്കിനുസമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവർ പത്തനംതിട്ട തോട്ടപ്പുഴ സ്വദേശി സുജിത് (31) ആണ് മരിച്ചത്​. വ്യാഴാഴ്​ച രാവിലെ 11 മണിയോടെ നിർത്തിയിട്ടിരുന്ന ലോറിയുടെ വശത്ത് തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലോറിയിൽ തന്നെ ഉണ്ടായിരുന്ന കയർ ഉപയോഗിച്ചാണ് തൂങ്ങിയത്. രാവിലെ യാത്രക്കാരാണ് സംഭവം കണ്ടത്. കഴക്കൂട്ടം പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ആളിനെ തിരിച്ചറിഞ്ഞത്. പത്തനംതിട്ടയിൽ നിന്ന് ബന്ധുക്കൾ എത്തിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മൂന്ന് മാസം മുമ്പായിരുന്നു സുജിത്തിന്റെ വിവാഹം. ഗ്ലാസ് കയറ്റിവന്ന ലോറിയായിരുന്നു. ലോറിക്കുള്ളിൽ നിന്ന്​ മദ്യക്കുപ്പിയും പൊലീസ് കണ്ടെത്തി. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നാണ് ​െപാലീസ് നിഗമനം. കഴക്കൂട്ടം ​െപാലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.