മതമൂല്യങ്ങളിലേക്ക്​ തിരിച്ചുപോകണം -ഐ.എസ്​.എം

തിരുവനന്തപുരം: മതമൂല്യങ്ങളുടെ അറിവില്ലായ്മകൊണ്ട് മനുഷ്യബന്ധങ്ങളെ വികൃതമാക്കുന്ന പ്രവണത മാനവകുലത്തിന് അപകടമാണെന്നും മതമൂല്യങ്ങളിലേക്ക് തിരിച്ചുപോകുക മാത്രമാണ് പരിഹാരമെന്നും ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്​.എം) അഭിപ്രായപ്പെട്ടു. വെറുപ്പ്, വിളമ്പിയും വിതച്ചും ഇസ്​ലാമിനെ വികൃതമാക്കാനും ശ്രമങ്ങൾ നടക്കുന്ന കാലത്ത് മതങ്ങളുടെ അന്തഃസത്ത ഉൾക്കൊണ്ട്​ ജീവിക്കാൻ തയാറായാൽ മാനവ സൗഹാർദവും സ്​നേഹവും വീണ്ടെടുക്കാൻ സാധിക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. 'ഇസ്​ലാം അതിരുകളില്ലാത്ത കാരുണ്യം സുതാര്യമായ ദർശനം' കാമ്പയിന്‍റെ ഭാഗമായി ബാലരാമപുരത്ത് സംഘടിപ്പിച്ച സമ്മേളനം കെ.എൻ.എം ജില്ല സെക്രട്ടറി അൽ അമീൻ ബീമാപള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ അഹ്മദ് അനസ്​ മൗലവി മുഖ്യപ്രഭാഷണം നടത്തി. ബാലരാമപുരം ടൗൺ മുസ്​ലിം ജമാഅത്ത് പ്രസിഡൻറ്​ മുഹമ്മദ് സുബൈർ, മുഹമ്മദ് ബാലരാമപുരം, ഐ.എസ്.​എം സെക്രട്ടറി മൂസമ്മിൽ, ഹുസൈൻ തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.