സർവേക്കല്ലുകൾ പിഴുതുമാറ്റി

മംഗലപുരം: നിർദിഷ്ട കെ-റെയിലിനായി പൊലീസ് സഹായത്തോടെ സ്വകാര്യഭൂമിയിൽ കയറി ഉദ്യോഗസ്ഥർ സ്ഥാപിച്ച സർവേക്കല്ലുകൾ ബി.ജെ.പി പ്രവർത്തകർ പിഴുതുമാറ്റി. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തിലാണ് കല്ലുകൾ പിഴുതുമാറ്റിയത്. മുരുക്കുംപുഴ കോഴിമടയിൽ കുഴിച്ചിട്ട കല്ലുകളാണ് ആദ്യം പിഴുതെടുത്തത്. തുടർന്ന് സമീപത്തെ കല്ലുകളും പിഴുതുമാറ്റി. ഈ കല്ലുകളുമായാണ് ​ബി.ജെ.പി പ്രവർത്തകർ ക്ലിഫ് ഹൗസ്​മാർച്ച്​ നടത്തിയത്​. മംഗലപുരം പൊലീസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം മുരുക്കുംപുഴ മേഖലയിൽ ഉണ്ടായിരുന്നെങ്കിലും സമരക്കാരെ തടഞ്ഞില്ല. ബി.ജെ.പി മാർച്ച് പ്രഖ്യാപിച്ചിരുന്നതിനാൽ സമീപയിടങ്ങളിൽ ഇന്നലത്തെ കല്ലിടൽ ഒഴിവാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.