മുതലപ്പൊഴിയിൽ ആത്മഹത്യക്ക്​ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി

ആറ്റിങ്ങൽ: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ആത്മഹത്യക്ക്​ ശ്രമിച്ച യുവതിയെ കണ്ടുനിന്ന യുവാക്കൾ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കഴക്കൂട്ടം സ്വദേശിനിയായ 24 കാരി ആത്മഹത്യക്ക്​ ശ്രമിച്ചത്. മുതലപ്പൊഴി തറമുഖത്തിലെ പുളിമുട്ടിൽ നിന്നുമാണ് യുവതി കടലിലേക്ക്​ ചാടിയത്​. ഇതുകണ്ട യുവാക്കൾ കൂടെ ചാടി യുവതിയെ കരക്ക്​ എത്തിക്കുകയായിരുന്നു. അഞ്ചുതെങ്ങ് താഴമ്പള്ളി സ്വദേശികളായ വിപിൻ ജോസഫ്, സുരാജ്, സ്റ്റെഫിൻ തുടങ്ങിയവരാണ് രക്ഷപ്രവർത്തനം നടത്തിയത്. കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. പ്രാഥമിക ചികിത്സകൾക്ക്‌ ശേഷം യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.