തിരുവനന്തപുരം: ചെറിയൊരു ഇടവേളക്കുശേഷം സെക്രട്ടേറിയറ്റിന് മുന്നിൽ വീണ്ടും ഉദ്യോഗാര്‍ഥികളുടെ മുട്ടിലിഴയൽ സമരം. മലപ്പുറം ജില്ലയിലെ എല്‍.പി സ്കൂള്‍ ടീച്ചേഴ്സ് ഷോർട്ട് ലിസ്റ്റിൽ ക്രമക്കേട് ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാരസമരത്തിന്‍റെ രണ്ടാംദിനത്തിലാണ് ഉദ്യോഗാര്‍ഥികള്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചത്. നിരവധി പേരാണ് ഈ സമരത്തിൽ പങ്കെടുക്കുന്നത്. ലിസ്റ്റ് പി.എസ്.സി മാനദണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത് അനിശ്ചിതകാല സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്. പി.എസ്.സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ അംഗങ്ങളുടെ എണ്ണത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും ഈ പട്ടികയില്‍ പാലിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഏറ്റവും കൂടുതല്‍ പ്രൈമറി സ്‌കൂളുകളുള്ള ജില്ലയാണ് മലപ്പുറം. 3600ഓളം പേരുടെ റാങ്ക് പട്ടികയാണ് ഇവിടെ വരേണ്ടിയിരുന്നത്. എന്നാല്‍, ആയിരത്തില്‍ താഴെ ഉദ്യോഗാർഥികള്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. റാങ്ക് പട്ടികയില്‍ ഇടംനേടിയവര്‍ക്കൊക്കെ നിയമനം നല്‍കിയെന്ന് വീമ്പുപറയാനാണ് ഇങ്ങനെ ചെയ്തത്. ഒരു ജില്ലയോട് കാണിക്കുന്ന അനാവശ്യമായ വിവേചനമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 1,500 ഓളം ഒഴിവുകളുണ്ടായിട്ടും 900 പേരെ മാത്രമേ ഷോർട്ട്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നാണ് എൽ.പി സ്കൂള്‍ ടീച്ചേഴ്സ് ഷോർട്ട്ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്. റാങ്ക് ലിസ്റ്റിൽ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു മുട്ടിലിഴയല്‍ സമരം. മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ 90 ദിവസത്തെ സമരത്തിന് ശേഷമാണ് ഇവർ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. ജൂണില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടക്കുന്നില്ലെന്നാരോപിച്ച് ലൈബ്രേറിയന്‍ റാങ്ക് ഹോള്‍ഡേഴ്സും സെക്രട്ടേറിയറ്റ് നടയില്‍ സമരം ആരംഭിച്ചു. ജൂണില്‍ അവസാനിക്കുന്ന 900 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍നിന്ന് ആറുപേർക്ക് മാത്രമേ നിയമനം നല്‍കിയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് ലൈബ്രേറിയന്‍ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരം. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.