പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്​മരണം

attn all local attn all local നെയ്യാറ്റിൻകര: നിംസിന്റെ കീഴിൽ നടന്നുവരുന്ന വിവിധ പദ്ധതികൾക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നൽകിയ പ്രോത്സാഹനവും പിന്തുണയും അവിസ്മരണീയമെന്ന് നിംസ് എം.ഡിയും നൂറുൽ ഇസ്​ലാം സർവകലാശാല പ്രോ-വൈസ് ചാൻസലറുമായ എം.എസ്. ഫൈസൽഖാൻ. ലീഗ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ്​ മലപ്പുറം ജില്ലയിലെ വിദ്യാർഥികൾക്ക് നിംസിന്റെ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരമുണ്ടായതെന്നും ഫൈസൽഖാൻ അനുസ്​മരിച്ചു. മുസ്​ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം.കെ. കബീർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ മുഹിനുദ്ദീൻ, എസ്.കെ അശോക് കുമാർ, എം.എസ്.എഫ് സംസ്ഥാന സമിതി അംഗം ഷെഫീക്, വഴിമുക്ക് നവാസ്, സജിത്ഖാൻ, ഷിബിൻ, ഷാഹിൻ, സജീവ്ഖാൻ, സലാഹുദ്ദീൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.