വനിതദിനം: നാഷനൽ കോളജിൽ ബോക്സിങ്​ പ്രതിഭക്ക്​ ആദരവ്​

തിരുവനന്തപുരം: ലോക വനിതദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം നാഷനൽ കോളജ് സംഘടിപ്പിച്ച സെമിനാർ വേൾഡ് ബോക്സിങ് ചാമ്പ്യനും ധ്യാൻ ചന്ദ് അവാർഡ് ജേതാവുമായ ലേഖ കെ.സി ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ അനുകൂല സാഹചര്യങ്ങൾ സ്വയം തെരഞ്ഞെടുത്ത് സ്ത്രീകൾ സമൂഹത്തിന്‍റെ എല്ലാ മേഖലയിലും മുന്നേറാൻ ശ്രമിക്കണമെന്ന്​ അവർ പറഞ്ഞു. നാഷനൽ കോളജ്​ വനിത ക്ലബും ജൻഡർ ജസ്റ്റിസ് ഫോറവുമാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ് പ്രിൻസിപ്പൽ ഡോ. എസ്​.എ. ഷാജഹാൻ അധ്യക്ഷതവഹിച്ചു. ലേഖ കെ.സിയെ അദ്ദേഹം ആദരിച്ചു. അധ്യാപകരായ ഉബൈദ് എ, ദീപ്തി ആർ.വി, വനിത ക്ലബ് കൺവീനർ ബുഷ്റ എൻ, ജൻഡർ ജസ്റ്റിസ് ഫോറം കൺവീനർ ഫാജിസബീവി എസ്, ശംബു കെ.കെ, ഷബീർ അഹമ്മദ്, വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ, കോളജ് യൂനിയൻ വൈസ് ചെയർപേഴ്സൺ ദേവു എസ്.ബി, കുമാരി സിനി ജസ്റ്റസ് എന്നിവർ സംബന്ധിച്ചു. photo file name: National college.jpg കാപ്​ഷൻ ലോക വനിതദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം നാഷനൽ കോളജ് സംഘടിപ്പിച്ച സെമിനാറിൽ വേൾഡ് ബോക്സിങ് ചാമ്പ്യനും ധ്യാൻ ചന്ദ് അവാർഡ് ജേതാവുമായ ലേഖ കെ.സിയെ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.