*ശ്രീചിത്രക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു തിരുവനന്തപുരം: മെച്ചപ്പെട്ട ചികിത്സ പാവപ്പെട്ടവരുടെ അവകാശമായി മാറണമെന്നും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ബാധ്യതയുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ അട്ടിമറിക്കപ്പെട്ട സാധാരണക്കാരുടെ ചികിത്സാ പദ്ധതികൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ അച്യുതമേനോൻ മുഖ്യമന്ത്രിയും ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയുമായിരുന്ന കാലത്ത് ആരംഭിച്ച സ്ഥാപനമാണ് ശ്രീചിത്ര. യു.ഡി.എഫ് സർക്കാർ കാരുണ്യ പദ്ധതിയടക്കം നിരവധി സ്കീമുകൾ കൊണ്ടുവന്നിരുന്നു. ഇടത് സർക്കാർ അതെല്ലാം അട്ടിമറിക്കുകയാണ്. ഇൻഷുറൻസ് പദ്ധതി നിർത്തലാക്കിയത് സാധാരണ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണ്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഒ.പി, ഐ.പി വർധിപ്പിച്ച പക്കേജ് നിരക്കുകൾ പിൻവലിക്കണമെന്നും ആയുഷ് മാൻ ഭാരത്, കാസ്പ്, താലോലം, റാൻ തുടങ്ങിയ പദ്ധതികൾ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീർഷാ പാലോട് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, ശ്രീചിത്ര നോൺ അക്കാദമിക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് തമ്പാനൂർ രവി, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, എം.എ. വാഹിദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ, എസ്.എം. ബാലു തുങ്ങിയവർ സംസാരിച്ചു. IMG-20220309-WA0022 കാപ്ഷൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ അട്ടിമറിച്ച ചികിത്സാ പദ്ധതികൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.