പാഴ്‌വസ്തു ശേഖരണം: 'ആക്രിക്കട' ആപ്പുമായി കേരള സ്ക്രാപ് മെർച്ചന്റ്സ് അസോ.

*മന്ത്രി പി. രാജീവ് ആപ്പും വെബ്സൈറ്റും ഉദ്​ഘാടനം ചെയ്തു തിരുവനന്തപുരം: കേരള സ്ക്രാപ് മെർച്ചന്റ്സ് അസോസിയേഷൻ (കെ.എസ്.എം.എ) 'ആക്രിക്കട' മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി. പാഴ്വസ്തുക്കൾ കെട്ടിക്കിടക്കുന്നതുമൂലം ദുരിതമനുഭവിക്കുന്ന സമൂഹത്തെയും കെ.എസ്.എം.എ അംഗങ്ങളെയും തമ്മിൽ കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയായാണ് ആപ് അവതരിപ്പിച്ചത്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് ആപ്പും വെബ്സൈറ്റും ഉദ്​ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് ആപ്പിലൂടെ വീടുകളിൽ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കളുടെ ചിത്രങ്ങൾ പകർത്തി അപ്‌ലോഡ് ചെയ്യാം. ചടങ്ങിൽ കെ.എസ്.എം.എ സംസ്ഥാന പ്രസിഡന്‍റ്​ വി.എം. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. ഷെരീഫ് ആപ്പിനെക്കുറിച്ച് വിശദീകരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ ആക്രിക്കട യൂനിഫോം പ്രകാശനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ ഷെബീർ പെരുമ്പാവൂർ, ടി.ജി. ബാബു, അബ്ദുൽ ഖാദർ കാസർകോട്​, മെഹബൂബ് കോഴിക്കോട്, ജോയന്റ് സെക്രട്ടറിമാരായ എം.സി. ബാവ, നിസാർ കണ്ണൂർ, വി.കെ. റഹിം, നൗഷാദ് ഒ.എ, ട്രഷറർ അനിൽ കട്ടപ്പന, സംസ്ഥാന രക്ഷാധികാരി സിറാജ് വി.എം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.