വനിതദിനത്തിൽ ചന്ദ്രികക്ക്​ ആദരം

*ആദ്യ വനിത ചുമട്ടുതൊഴിലാളിയെ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജാണ്​ ആദരിച്ചത്​ പോത്തൻകോട്: കേരളത്തിലെ ആദ്യ അംഗീകൃത വനിത ചുമട്ടുതൊഴിലാളിക്ക് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് എൻ.എസ്.എസ് യൂനിറ്റിന്റെ ആദരവ്. ജീവിതപ്രതിസന്ധികളിൽ തളരാതെ ഉപജീവനത്തിനായി ചുമട്ടുതൊഴിൽ തെരഞ്ഞെടുത്ത ആര്യാട് സ്വദേശിനി ചന്ദ്രികയെയാണ് അന്താരാഷ്ട്ര വനിതദിനാചരണത്തിന്റെ ഭാഗാമയി കോളജ് വിദ്യാർഥികളും അധ്യാപകരും വീട്ടിലെത്തി ആദരിച്ചത്. വിദ്യാർഥികൾ വരച്ച കാരിക്കേച്ചർ ചന്ദ്രികയ്ക്ക് സമ്മാനമായി നൽകി. പ്രാരബ്ദങ്ങളുടെ നടുവിൽ ഒമ്പതാം വയസ്സിൽ കൂലിവേലയിൽ തുടങ്ങി പിന്നീട് മുഴുവൻ സമയ ചുമട്ടുതൊഴിലാളിയായി മാറുകയായിരുന്നു ചന്ദ്രിക. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഷിബു ബി, ഡോ. പ്രകാശ് എസ്.എൽ, ഡോ. കാവ്യ എം, വിദ്യാർഥി പ്രതിനിധികളായ മറിയ മാർട്ടിൻ, അന്ന മേരി മജോ, ശ്രീലക്ഷമി പി.ടി, പൃഥിരാജ് പി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. santhigiri കാപ്ഷൻ അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ വനിത ചുമട്ടുതൊഴിലാളിയായ ചന്ദ്രികയെ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.