കല്ലമ്പലത്ത് ഫ്രൂട്ട്​സ്​ കടയിൽ തീപിടിച്ചു; വൻ അപകടം ഒഴിവായി

കല്ലമ്പലം: ടൗണിലെ പ്രധാന ഫ്രൂട്ട്സ് കടയായ കുക്കൂസ് ഫ്രൂട്‌സിൽ അഗ്നിബാധ. ഫയർഫോഴ്സിന്‍റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. കല്ലമ്പലം-നഗരൂർ റോഡിലെ പഴക്കടയിൽ തിങ്കളാഴ്ച രാത്രി 8.30 ഓടെയായിരുന്നു അഗ്നിബാധ. പഴങ്ങൾ ചൂളക്കിട്ടതിൽ നിന്ന് തീ പകർന്നതായാണ് പ്രാഥമിക നിഗമനം. നാവായിക്കുളത്ത് നിന്ന് അഗ്നിശമന സേനയെത്തി നിമിഷങ്ങൾക്കകം തീയണച്ചതിനാൽ വൻ അപകടം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.