ഹൈദരലി തങ്ങൾ മതസൗഹാർദം ഉയർത്തിപ്പിടിച്ച നേതാവ് ​-പാളയം ഇമാം

തിരുവനന്തപുരം: വിവിധ മത വിഭാഗങ്ങൾക്കിടയിൽ സൗഹാർദം നിലനിൽക്കണമെന്ന്​ ആത്മാർഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നു സയ്യിദ്​ ഹൈദരലി ശിഹാബ്​ തങ്ങളെന്ന്​ പാളയം ഇമാം മൗലവി ഡോ. വിപി. സുഹൈബ്​ പ്രസ്താവിച്ചു. സ്വന്തം ആശയാദർശങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ വിയോജിക്കുന്നവരെക്കൂടി ഉൾക്കൊള്ളാനുള്ള അദ്ദേഹത്തിന്‍റെ മഹാമനസ്​കത ഏവർക്കും മാതൃകയാണ്​. മുസ്‍ലിം സമുദായത്തിന്​ മാത്രമല്ല സമൂഹത്തിൽ ​ഐക്യവും സൗഹാർദവും നിലനിൽക്കണമെന്ന്​ ആഗ്രഹിക്കുന്ന മുഴുവൻ മനുഷ്യർക്കും തങ്ങളുടെ വിയോഗം തീരാനഷ്ടമാണെന്നും ഇമാം കൂട്ടിച്ചേർത്തു. സിറ്റി സ്​കൂൾ വികസനത്തിന് രണ്ടരക്കോടി രൂപ അനുവദിച്ചു തിരുവനന്തപുരം: പി.എം.ജി. സിറ്റി സ്കൂളിന്‍റെ വികസന പ്രവർത്തനങ്ങൾക്കായി രണ്ടരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. എം.എൽ.എ ഫണ്ടിൽനിന്നും ഒന്നേകാൽ കോടി രൂപ ചെലവിൽ നിർമാണം നടത്തി വരുന്ന കെട്ടിടത്തിന്റെ മുകളിലായി രണ്ടു നിലകൾ നിർമിക്കുന്നതിനാണ് ഭരണാനുമതി. മാതൃകാ വിദ്യാലയമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വി.കെ. പ്രശാന്ത് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.