വല മോഷണം പോയതാണെന്ന് തെളിഞ്ഞു

വിഴിഞ്ഞം: വിഴിഞ്ഞം സ്വദേശിയുടെ മത്സ്യബന്ധന വല കാണാതായ സംഭവം മോഷണമാണെന്ന് തെളിഞ്ഞു. ഓട്ടോയിലെത്തിയ മൂന്നംഗ സംഘം വല മോഷ്ടിച്ച് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഫിഷറീസ് വകുപ്പ് തീരത്ത് സ്ഥാപിച്ചിരുന്ന സി.സി ടി.വിയിൽനിന്ന് കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് വല മോഷ്ടിക്കപ്പെട്ടതായി മനസ്സിലായത്. വിഴിഞ്ഞം സ്വദേശി ആരോഗ്യം എന്നയാളിന്റെ മത്സ്യബന്ധന വലയാണ് കവർച്ച ചെയ്യപ്പെട്ടത്. ഇക്കഴിഞ്ഞ രണ്ടിന് മത്സ്യബന്ധനത്തിനു ശേഷം വല ഉണക്കി ​പൊതിഞ്ഞ് എൻജിനോടൊപ്പം തീരത്തിനടുത്തായി സൂക്ഷിച്ചിരിക്കുകയായിരുന്നു. തൊട്ടടുത്തദിവസം തീരത്തെത്തിയപ്പോഴാണ് വല നഷ്ടപ്പെട്ടതറിഞ്ഞത്. ആരെങ്കിലും മാറി എടുത്തതാകാമെന്ന ധാരണയിൽ പരാതി നൽകിയിരുന്നില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ അന്വേഷണം നടത്തിവരുന്നതിനിടെയാണ് സി.സി ടി.വി ദൃശ്യം കഴിഞ്ഞ ദിവസം ലഭിച്ചത്. ഇതോടെ വലയുടെ ഉടമസ്ഥനായ ആരോഗ്യം ദൃശ്യങ്ങൾ സഹിതം വിഴിഞ്ഞം പൊലീസിൽ ഞായറാഴ്ച പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.