ലജ്നത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി

വർക്കല: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ വർക്കല മേഖല ജനറൽ ബോഡി യോഗം തിങ്കളാഴ്ച രാവിലെ 8.30ന് വർക്കല മന്നാനിയ്യ ബോർഡിങ് മദ്റസ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ചേലക്കുളം അബുൽ ബുഷ്റ കെ.എം മുഹമ്മദ് മൗലവി അനുസ്മരണവും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമായുടെ പുതിയ പ്രസിഡന്റും വർക്കല ജാമിഅ മന്നാനിയ്യ പ്രിൻസിപ്പലുമായ കെ.പി അബൂബക്കർ ഹസ്റത്തിനെ അനുമോദിക്കുന്ന ചടങ്ങും നടക്കും. മേഖല പ്രസിഡൻറ് വെട്ടൂർ എസ്. അബ്ദുർറഹീം ബാഖവി അധ്യക്ഷതവഹിക്കും. മന്നാനിയ്യ ഹദീസ് മേധാവി സയ്യിദ് മുസ്തഫാ ഹസ്റത്ത് ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് പാലുവള്ളി അബ്ദുൽ ഹമീദ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തും. വി.എ. ഷംസുദ്ദീൻ മൗലവി ദുആ മജ്‌ലിസിന് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.