നെയ്യാറ്റിൻകര: ടൂറിസം പദ്ധതിയുടെ ഭാഗമായി കോടികൾ മുടക്കിയെങ്കിലും ഫലം കാണാതെ ഈരാറ്റിൻപുറം വെള്ളച്ചാട്ടം, ഇവിടെ അപകടം പതിയിരിക്കുന്നു. നെയ്യാറ്റിൻകര നഗരസഭയുടെ ടൂറിസം കേന്ദ്രമായ ഇവിടെ ഞായറാഴ്ച ബാലരാമപുരം സ്വദേശി ഹലീൽ റഹ്മാനാണ് അവസാനത്തെ രക്തസാക്ഷി. മുമ്പും ഇവിടെ മരണം സംഭവിച്ചിട്ടുണ്ട്. അവധി ദിനങ്ങളിൽ നിരവധി ടൂറിസ്റ്റുകളെത്തുമെങ്കിലും അപകട മേഖല തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് പോകുന്നതിനായി നടപ്പാതയുൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റികളുടെ സേവനമില്ല. നഗരസഭയും എം.എൽ.എയും ടൂറിസം മന്ത്രിയുമുൾപ്പെടെ കോടികളുടെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. അപകടം പതിയിരിക്കുന്ന പ്രദേശത്ത് കുളിക്കുന്നതിനും കർശന നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.