കിളിമാനൂർ: നഗരൂർ നെടുമ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഗ്രോബാഗുകളിൽ വിളയിച്ച ജൈവ പച്ചക്കറികൾ വിളവെടുത്തു. നഗരൂർ പഞ്ചായത്ത്, കൃഷിഭവൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് ഡി. സ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അബി ശ്രീരാജ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ആർ.എസ്. രേവതി, നിസാമുദ്ദീൻ നാലപ്പാട്ട്, പ്രഥമാധ്യാപിക സുജി എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ റോഷ്ന സ്വാഗതം പറഞ്ഞു. ചിത്രം നെടുമ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പച്ചക്കറി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് ഡി. സ്മിത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.