ബാലരാമപുരം: സ്കൂളുകൾ തുറന്നതോടെ കുട്ടികൾ തമ്മിൽ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ഏറ്റുമുട്ടൽ പതിവാകുന്നു. ബാലരാമപുരം ജങ്ഷനിൽ സ്കൂളിന് മുന്നിൽ വെള്ളിയാഴ്ച കുട്ടികൾ ഇരുവിഭാഗങ്ങളായി നിന്ന് ഏറ്റുമുട്ടിയെങ്കിലും പൊലീസും നടപടി സ്വീകരിച്ചില്ല. രണ്ട് തവണയാണ് റോഡിൽ കുട്ടികൾ തമ്മിൽ ഏറ്റുമുട്ടിയത്. പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് നടക്കുന്ന അക്രമത്തിൽ പോലും നടപടി സ്വീകരിക്കാത്തതിനെതിരെ ആക്ഷേപമുയരുന്നു. ബാലരാമപുരം, നെയ്യാറ്റിൻകരയുൾപ്പെടെ സമീപ പ്രദേശങ്ങളിലെയും സ്കൂളുകൾക്ക് മുന്നിലും ബസ് സ്റ്റോപ്പുകളിലും പൂവാലൻമാരുടെ ശല്യവും കൂടുതലാണ്. ഓരോ സ്കൂളുകൾക്ക് മുന്നിലും ബസ് സ്റ്റോപ്പുകളിലും പൊലീസിനെ സ്കൂൾ സമയങ്ങളിൽ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.