നാഗർകോവിൽ: സാമൂഹിക പരിഷ്കർത്താവ് അയ്യാ വൈകുണ്ഠസ്വാമിയുടെ 190ാമത് അവതാരദിന ഘോഷയാത്ര നാഗർകോവിൽ നാഗരാജ മൈതാനത്തുനിന്ന് സ്വാമിതോപ്പ് പ്രധാന പതിയിലേക്ക് നടന്നു. രാവിലെ അഞ്ചിന് തുടങ്ങിയ ഘോഷയാത്ര കോട്ടാർ, ഇടലാകുടി, ശുചീന്ദ്രം, തെൻ താമരക്കുളം വഴി ഉച്ചയോടെ സ്വാമിത്തോപ്പിലെത്തി. ഘോഷയാത്രക്ക് ബാല ജനാധിപതി നേതൃത്വം നൽകി. ഘോഷയാത്രക്ക് വഴിനീളെ വൻ സ്വീകരണമാണ് ലഭിച്ചത്. വ്യാഴാഴ്ച തിരുച്ചെന്തൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് വന്ന വാഹനജാഥ നാഗരാജ മൈതാനത്ത് എത്തിയിരുന്നു. തുടർന്ന് വൈകുണ്ഠസ്വാമിയെക്കുറിച്ചുള്ള പ്രഭാഷണവും കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.