തിരുവനന്തപുരം: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അന്യായമായ കടന്നുകയറ്റങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി മാർച്ച് 10ന് വ്യാപാരികൾ സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളിൽ ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ ഓഫിസ് പടിക്കലും രാവിലെ 10 മുതലാണ് ധർണ. ഇത് സൂചനാ സമരമാണ്. പീഡനങ്ങൾ തുടർന്നാൽ അനിശ്ചിത കാല സമരത്തിന് വ്യാപാരികൾ രംഗത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.