മന്ത്രി ശിവൻകുട്ടി ഇടപെട്ടു; സൈറയുമായി ആര്യ കേരളത്തിലെത്തി

തിരുവനന്തപുരം: യു​െക്രയ്​നിൽനിന്ന് വളർത്തുനായ്​ സൈറയുമായി ഇടുക്കി സ്വദേശിനി ആര്യക്ക്‌ കേരളത്തിലെത്താൻ വഴിയൊരുങ്ങി. ഡൽഹിയിലെത്തിച്ച വളർത്തുനായുമായി ആര്യക്ക് കേരളത്തിലേക്ക്​ യാത്ര ചെയ്യാനാകില്ലെന്ന് വിമാന കമ്പനി നിലപാടെടുത്തു. തുടർന്ന് മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടു. ആര്യക്കും സൈറക്കും യാത്രാസൗകര്യം ഒരുക്കാൻ റെസിഡന്റ്‌ കമീഷണറെയും നോർക്ക സി.ഇ.ഒയെയും മന്ത്രി ചുമതലപ്പെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.