പെഗസസ് ദുരുപയോഗം: ഇസ്രായേൽ പത്രത്തിനെതിരെ കേസ് നൽകി എൻ.എസ്.ഒ

തെ​ൽ​അ​വീ​വ്: ഇ​സ്രാ​യേ​ൽ പൊ​ലീ​സ് നി​യ​മ​വി​രു​ദ്ധ​മാ​യി പെ​ഗ​സ​സ് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് കാ​ൽ​ക​ലി​സ്റ്റ് പ​ത്ര​ത്തി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി എ​ൻ.​എ​സ്.​ഒ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്റെ മ​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​രു​ടെ ഫോ​ണു​ക​ളി​ലെ വി​വ​രം ചോ​ർ​ത്താ​നാ​ണ് ഇ​സ്രാ​യേ​ൽ പൊ​ലീ​സ് എ​ൻ.​എ​സ്.​ഒ​യു​ടെ ചാ​ര സോ​ഫ്റ്റ് വെ​യ​റാ​യ പെ​ഗ​സ​സ് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. റി​പ്പോ​ർ​ട്ട് പ​ക്ഷ​പാ​ത​പ​ര​വും വ്യാ​ജ​വും ഏ​ക​പ​ക്ഷീ​യ​വു​മാ​ണെ​ന്നാ​ണ് എ​ൻ.​എ​സ്.​ഒ​യു​ടെ വാ​ദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.