സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങള്‍

വെള്ളറട: സി.പി.ഐ വാഴിച്ചല്‍ ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി കെ.പി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വാഴിച്ചല്‍ ബ്രാഞ്ച് സെക്രട്ടറിയായി സുനിലതയെയും ജോയന്റ് സെക്രട്ടറിയായി ബിനുവിനെയും തെരഞ്ഞെടുത്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നിസാര്‍, എസ്.ആര്‍. സുരേന്ദ്രന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. മുട്ടച്ചല്‍ ബ്രാഞ്ച് സമ്മേളനം ഷിബു തോമസ് ഉദ്ഘാടനം ചെയ്തു. സി. ശ്രീകുമാരനെ ബ്രാഞ്ച് സെക്രട്ടറിയായും അസിസ്റ്റന്റ് സെക്രട്ടറിയായി കുമാറിനെയും തെരഞ്ഞെടുത്തു. ഇടമനശ്ശേരി സന്തോഷ്, ജെ. ബാലരാജ്, എച്ച്. ഷൈന്‍, നാരായണന്‍, ദിലീപ്, ലില്ലിപുഷ്പം, വിഭുകുമാര്‍ എന്നിവര്‍ സംസാരിച്ചു. പാമ്പരംകാവ് ബ്രാഞ്ച് സമ്മേളനം വി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയായി കെ.കെ. രവിയെയും അസിസ്റ്റന്റ് സെക്രട്ടറിയായ് ലിയോന്‍സിനെയും തെരഞ്ഞെടുത്തു. അപ്പുകുട്ടന്‍, സുദര്‍ശനന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മൈപറമ്പ് ബ്രാഞ്ച് സമ്മേളനം മണ്ഡലം അസി. സെക്രട്ടറി വാഴിച്ചല്‍ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയായി എം. മഹേഷിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ഡി. അനൂപിനെയും തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍, മണിക്കുട്ടന്‍, ജയേഷ്, അനുരാഗ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.