തിരുവനന്തപുരം: ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണക്കാരായ മൈക്കോ ബാക്ടീരിയകള്‍ ആന്‍റിബയോട്ടിക്കുകളോട് കൂടുതല്‍ പ്രതിരോധമാര്‍ജിക്കുന്നതായും ഈ പ്രതിരോധത്തെ ചെറുക്കാന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച മരുന്നായ സുറാമിന് ഫലപ്രാപ്തിയുണ്ടെന്നും കണ്ടെത്തല്‍. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ആര്‍.ജി.സി.ബി) ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ. കൃഷ്ണ കുര്‍ത്കോട്ടി, ആന്‍റിമൈക്രോബിയല്‍ ഏജന്‍റ്സ് ആന്‍ഡ് കീമോതെറപ്പി എന്ന ശാസ്ത്ര മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നു. നിലവില്‍ ട്രൈപാനാസോമല്‍ (ഉറക്കരോഗ- നദീ അന്ധത അണുബാധ) ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നാണ് സുറാമിന്‍. രോഗാണുക്കളുടെ നിരക്ക് കുറക്കുന്നതായാണ് ലബോറട്ടറി പഠനം വ്യക്തമാക്കുന്നതെന്ന് ആർ.ജി.സി.ബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏകദേശം 2.5 ദശലക്ഷം കേസുകളില്‍ 1,24,000 കേസുകള്‍ ക്ഷയരോഗികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.