പൊൻപാറ സാമൂഹിക പഠന കേന്ദ്രം ഉദ്ഘാടനം

തൊളിക്കോട് : പൊൻപാറ സാമൂഹിക പഠന കേന്ദ്രം നവീകരണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ലക്ഷം രൂപ അനുവദിച്ചാണ് കേന്ദ്രം നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ ഉദ്ഘാടനം നിർവഹിച്ചു. തൊളിക്കോട് ഡിവിഷൻ അംഗം എസ്.എസ്. ഫർസാനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ ബ്ലോക്ക് മെംബർമാരായ ഷാജഹാൻ പറണ്ടോട്, വിജയൻ തോട്ടുമുക്ക്, സലീം തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: നവീകരിച്ച പൊൻപാറ സാമൂഹിക പഠനകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.