വെഞ്ഞാറമൂട്: കേന്ദ്ര ബജറ്റില്‍ കേരളത്തോട് അവഗണനയെന്നാരോപിച്ച് എന്‍.സി.പി വെമ്പായം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കന്യാകുളങ്ങരയില്‍ സായാഹ്ന ധര്‍ണ നടത്തി. എന്‍.സി.പി സംസ്ഥാന സെക്രട്ടറി കെ. ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സാദത്ത് ഹമീദ്, ഇ.എം. ഹനീഫ, മായാ വി.എസ് നായര്‍, പി.കെ. പുഷ്‌കരകുമാര്‍, കരകുളം രാജ്കുമാര്‍, കന്യാകുളങ്ങര നാസര്‍, നെടുവേലി ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സന്ധ്യയും പുസ്തക പ്രകാശനവും വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്തിന്റെയും മണ്ണയം ദേശാഭിമാനി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തില്‍ സാസ്‌കാരിക സന്ധ്യയും പുസ്തക പകാശനവും സംഘടിപ്പിച്ചു. മണ്ണയത്ത് നടന്ന പരിപാടി ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. സലിന്‍ മാങ്കുഴി എഴുതിയ പത യു/എ എന്ന പുസ്തകം കവി വിഭു പിരപ്പന്‍കോട് പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്‍. അശ്വതി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഇ.എ. മജീദ്, ബി. ശ്രീകണ്ഠന്‍, എല്‍.ശുഭ, പഞ്ചായത്തംഗങ്ങളായ പുല്ലമ്പാറ ദിലീപ്, റാണി സുനില്‍, എം.എസ്. കുമാര്‍, ആദിത്യന്‍ എന്നിവര്‍ സംസാരിച്ചു. കൊച്ചാലുംമൂട്ടില്‍ തെരുവുനായ് ശല്യം രൂക്ഷം പാങ്ങോട്: പഞ്ചായത്തിലെ കൊച്ചാലുംമൂട്ടില്‍ തെരുവുനായ് ശല്യം രൂക്ഷമെന്ന് പരാതി. വഴിയോരത്ത് തമ്പടിച്ചിരിക്കുന്ന നായ്ക്കൾ കാല്‍നടയാത്രക്കാരെ ആക്രമിക്കുന്നതും സമീപത്തെ വീടുകളില്‍ കയറി കോഴികളെയും വളര്‍ത്തുമൃഗങ്ങളെയും കൊല്ലുന്നതും പതിവാണ്. കൊച്ചാലുംമൂട് കന്യാര്‍കുഴിവീട്ടില്‍ ലൈലാ ബീവിയുടെ തൊഴുത്തില്‍ കയറി ആടിനെ കൊന്ന് തിന്നു. മറ്റൊന്നിനെ കടിച്ച് മൃതപ്രായമാക്കിയതുമാണ് അവസാനത്തെ സംഭവം. തെരുവുനായ്ക്കളെ പിടികൂടാന്‍ മറ്റ് പഞ്ചായത്തുകളില്‍ കരാര്‍ എടുത്തവര്‍ വന്ധ്യംകരണത്തിനുശേഷം പാങ്ങോട്ടെ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ തുറന്നുവിടുകയും അവ ജനവാസമേഖലയില്‍ തമ്പടിക്കുകയുമാണെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.