പാലോട്: പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചുനിർമിച്ച പുതിയ മന്ദിരത്തിൻെറ ഉദ്ഘാടനം അഡ്വ. ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. പുതുതായി നിർമിച്ച മന്ദിരത്തിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, ടിക്കറ്റ് ആൻഡ് കാഷ് കൗണ്ടർ, സ്റ്റോർ റൂം, പുരുഷ ജീവനക്കാർക്കും വനിതകൾക്കും പ്രത്യേകതരം വിശ്രമ മുറികൾ എന്നിവയുണ്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. പാലോട് ഡിപ്പോ ഐ.സി കെ.ആർ മഹാദേവൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ എം. റിയാസ് പാലോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.എസ്. മധു, നന്ദിയോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പേരയം ശശി, ഡോ. കവിത ആർ. നായർ, ഇൻസ്പെക്ടർ വിക്രമൻ കാണി എന്നിവർ പങ്കെടുത്തു. ഫോട്ടോ : പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർമിച്ച മന്ദിരം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.