വെള്ളറട: പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എസ്. സചിത്ര അധ്യക്ഷത വഹിച്ചു. സ്ത്രീധനവും ഗാര്‍ഹിക അതിക്രമവും എന്ന വിഷയത്തിൽ മാരായമുട്ടം സ്‌റ്റേഷനിലെ എ.എസ്.ഐ അശോകന്‍ ബോധവത്കരണ ക്ലാസെടുത്തു. സോഷ്യല്‍ വര്‍ക്കര്‍ രമ്യ, ബിന്ദു എന്നിവര്‍ വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ സ്‌നേഹലത, മിനി, സചിത്ര, സുജിത്ത്, ചാര്‍ജ് ഓഫിസര്‍ വൈസ് ചെയര്‍പേഴ്‌സന്‍ ഷീജ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.