ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി

പാലോട്: പാലോട് കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെററിലെ മെക്കാനിക് തസ്തികയിലെ മുഴുവൻ ജീവനക്കാരെയും നെടുമങ്ങാട് യൂനിറ്റിലേക്ക് സ്ഥലം മാറ്റിയ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി .കെ. മുരളി എം.എൽ.എ ഗതാഗത മന്ത്രി ആൻറണി രാജുവുമായി ചർച്ച നടത്തി. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. ജില്ല തലങ്ങളിൽ പുതുതായി രൂപവത്കരിച്ച ഡിസ്ട്രിക്റ്റ് കോമൺ വർക് ഷോപ്പുകളിലേക്ക് ജീവനക്കാരെ പുനഃക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിന്റെ പേരിൽ ഒരു സർവിസും വെട്ടിക്കുറക്കുന്നില്ലെന്നു ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാൽ, മുഴുവൻ മെക്കാനിക്കുകളെയും മാറ്റുന്ന നടപടി പുനഃപരിശോധിക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു. സർവിസുകൾ തടസ്സം വന്നാൽ പരിഹരിക്കുന്നതിനായി നാല് മെക്കാനിക്കുകളെ താൽക്കാലികമായി നിലനിർത്തുമെന്ന് മന്ത്രി അറിയിച്ചതായും എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.