നെടുമങ്ങാട്: മോട്ടൽ ആരാമിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. പത്താംകല്ല് വിഐപിയിലെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് മോട്ടൽ ആരാം ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പത്ത് കോടി അറുപത്തിയൊന്ന് ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. എട്ടുമാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഹുസൈൻ, റീജനൽ എൻജിനീയർ സീനാ വഹാബ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, സി.പി.എം ഏരിയ സെക്രട്ടറി ആർ. ജയദേവൻ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ഫോട്ടോ: നിർമാണം പുരോഗമിക്കുന്ന മോട്ടൽ ആരാമിന്റെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.