തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്ന വാഗ്ദാനം പാലിക്കാൻ സർക്കാർ തയാറാകണമെന്ന് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. പുനഃപരിശോധന കമ്മിറ്റിയുടെ പേരിൽ വാഗ്ദാനത്തിൽനിന്ന് പിന്നാക്കം പോയ സർക്കാർ, രാജസ്ഥാൻ സർക്കാർ മാതൃക പിൻപറ്റി പദ്ധതി പിൻവലിക്കണം. ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ കമ്പോള താൽപര്യത്തിന് വിട്ടുകൊടുത്ത വലതുപക്ഷ സാമ്പത്തിക നയങ്ങളിൽനിന്ന് തിരിഞ്ഞുനടക്കാൻ തീരുമാനിച്ച രാജസ്ഥാൻ സർക്കാർ തീരുമാനം മാതൃകപരമാണ്. ചെയർമാൻ കെ. ബിലാൽ ബാബു അധ്യക്ഷത വഹിച്ചു. ബഷീർ വല്ലപ്പുഴ, കെ.കെ. ബഷീർ, ഡോ. പി.കെ. സതീഷ് കുമാർ, ജനറൽ കൺവീനർ എ.എ. കബീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.