തിരുവനന്തപുരം: കേരളത്തിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാനാകാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തലസ്ഥാനത്ത് പട്ടാപ്പകൽ ഹോട്ടലിൽ കയറി ജീവനക്കാരനെ വെട്ടിക്കൊന്നത് ആഭ്യന്തര വകുപ്പിന്‍റെ സമ്പൂർണ പരാജയത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ്. തിരുവനന്തപുരത്ത് സി.പി.എമ്മുമായി അടുപ്പമുള്ള ഗുണ്ടാസംഘമാണ് അഴിഞ്ഞാടുന്നത്. പൊലീസിന്‍റെ പക്ഷപാതിത്വവും നിഷ്ക്രിയത്വവുമാണ് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം. പൊലീസുകാരിൽ പോലും ആയിരത്തോളം ക്രിമിനലുകളുണ്ടെന്നാണ് നിയമസഭയിൽ ആഭ്യന്തരമന്ത്രി പറഞ്ഞത്. ഗുണ്ടാസംഘങ്ങളുടെയും പാർട്ടി ക്വട്ടേഷൻ സംഘങ്ങളുടെയും അഴിഞ്ഞാട്ടം ജനങ്ങളുടെ സ്വൈരജീവിതത്തിന് വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.