മാലിന്യ സംസ്കരണത്തിന് മെഡിക്കല്‍ കോളജില്‍ പുതിയ ഇന്‍സിനറേറ്റര്‍

തിരുവനന്തപുരം: മാലിന്യസംസ്കരണത്തിന് മെഡിക്കല്‍ കോളജില്‍ പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നു. നിലവിലുള്ള ഇന്‍സിനറേറ്ററിന്​ പുറമേയാണ് പുതിയ ഒന്നുകൂടി വരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാര്‍ച്ച് അവസാനത്തോടെ പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാകും. ഒരുമണിക്കൂറില്‍ 150 കിലോയോളം മാലിന്യമാണ് ഇതിലൂടെ സംസ്കരിക്കാന്‍ കഴിയുന്നത്. മെഡിക്കല്‍ കോളജില്‍ ദിവസേനയുണ്ടാകുന്ന 2000 കിലോ കോമ്പൗണ്ട് വേസ്റ്റാണ് സംസ്കരിക്കേണ്ടത്. ഒരു ഇന്‍സിനറേറ്റര്‍ മാത്രമായതിനാല്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിച്ചാണ് ഇത്രയും മാലിന്യം സംസ്കരിക്കുന്നത്. 43 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ ഇന്‍സിനറേറ്റര്‍ യാഥാർഥ്യമാകുന്നതോടെ കോമ്പൗണ്ട് വേസ്റ്റ് സംസ്കരണം കൂടുതല്‍ വേഗത്തിലാകും. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിശുദ്ധ ഇക്കോ കണ്‍സെപ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നത്. . incinarator ചിത്രം: മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കുന്ന പുതിയ ഇന്‍സിനറേറ്റര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.