നെടുമങ്ങാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കുക, മെക്കാനിക്കൽ വിഭാഗം നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കുക, ജീവനക്കാരെ നിയമിക്കുക, നിർത്തി െവച്ച ബസ് സർവിസുകൾ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് ആര്യനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആര്യനാട് ബസ് സ്റ്റേഷനിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ബി. രാജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗധൻ ഉദ്ഘാടനം ചെയ്‌തു. കുറ്റിച്ചൽ വേലപ്പൻ, കെ.കെ. രതീഷ്, എസ്. കെ. രാഹുൽ, സോമൻ നായർ, പ്രഭാസുതൻ, എ. നാസറുദീൻ, കാനക്കുഴി അനിൽകുമാർ, ശ്രീജ കോട്ടയ്ക്കകം, ശ്രീരാഗ്, ബാലചന്ദ്രൻ, ജോൺ സുന്ദർരാജ്, മണ്ണാറം പ്രദീപ്, ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ :കെ.എസ്.ആർ.ടി.സി ആര്യനാട് ഡിപ്പോക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.