വൈദ്യുതി ഭവൻ മാർച്ച്

3000 കോടി പിരിച്ചെടുക്കാൻ തയാറാകണം- എസ്.ഡി.പി.ഐ തിരുവനന്തപുരം: ചാർജ് വർധന ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനിലേക്ക് മാർച്ച് നടത്തി. ചാർജ് വർധനയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന്​ സംസ്ഥാന സെക്രട്ടറി ജോൺസൻ കണ്ടൻചിറ ആവശ്യപ്പെട്ടു. വൻകിട കമ്പനികളും ഉപഭോക്കാക്കളും കുടിശ്ശിക വരുത്തിയ 3000 കോടി രൂപ തിരിച്ച് പിടിക്കാൻ നടപടിയെടുക്കുന്നില്ല. വൻകിടക്കാരുടെ കുടിശ്ശിക പിരിച്ച് ചാർജ് വർധന ഒഴിവാക്കണമെന്ന് മാർച്ച്​ ഉദ്​ഘാടനം ചെയ്ത്​ അ​ദ്ദേഹം പറഞ്ഞു. പുളിമൂട് നിന്ന്​ ആരംഭിച്ച മാർച്ച് പട്ടം വൈദ്യുതി ഭവനുമുന്നിൽ ​െപാലീസ് തടഞ്ഞു. ജില്ല പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷബീർ ആസാദ്, ഇർഷാദ് കന്യാകുളങ്ങര, സിയാദ് തൊളിക്കോട്, തച്ചോണം നിസാമുദ്ദീൻ, ഷംസുദ്ദീൻ മണക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. sdpi march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.