ഗവർണർ പദവി മതങ്ങളെ പരിഹസിക്കാനുള്ളതല്ല- ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഗവർണർ പദവി മതങ്ങളെ ആക്ഷേപിക്കാൻ ഉപയോഗിക്കുന്നത് അവഹേളനമാണെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഹിജാബ് മുസ്​ലിം വിശ്വാസമായി ചേർന്നുനിൽക്കുന്നതാണ്. അതിനെതിരെ ഒരു സർക്കാറും നീങ്ങുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്​ലിം, ദലിത് പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ ഭരണഘടനാവകാശ ലംഘനത്തിനെതിരെ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ രാജ്ഭവന് മുന്നിൽ നടത്തിയ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ്​ എം. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തി. കുറക്കോളി മൊയ്തീൻ എം.എൽ.എ, മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ, പ്രഫ. തോന്നയ്ക്കൽ ജമാൽ, ഇബ്രാഹിം മൗലവി, എം.എച്ച്.ഷാജി പത്തനംതിട്ട, ഡോ.എ.ജഹാംഗീർ, അഡ്വ.പാച്ചല്ലൂർ നുജുമുദ്ദീൻ, മരുത് അബ്ദുൽ ലത്തീഫ് മൗലവി, ഹാഫിസ് അബ്ദുൽ ഹലിം മൗലവി അൽകാഷിഫി തുടങ്ങിയവർ സംസാരിച്ചു. Photo oommenchandy news മുസ്​ലിം, ദലിത് പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ ഭരണഘടനാവകാശ ലംഘനത്തിനെതിരെ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ രാജ്ഭവന് മുന്നിൽ നടത്തിയ ധർണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.