തിരുവനന്തപുരം: കോവിഡിന് ശേഷം ആരോഗ്യം വീണ്ടെടുക്കാൻ നടത്തുന്ന അമിതവ്യായാമം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഐ.എം.എ േകാവിഡ് ദൗത്യസംഘം കോചെയർമാൻ ഡോ. രാജീവ് ജയദേവൻ. കോവിഡ് വന്നുപോയവരിൽ പിൽക്കാലത്ത് ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ് മുക്തരായി ഒരു വർഷംവരെ ഹൃദയാഘാതം, പക്ഷാഘാതം, രക്തം കട്ടപിടിക്കൽ തുടങ്ങിയവക്ക് സാധ്യതയുണ്ട്. പതിവുവ്യായാമം ഘട്ടംഘട്ടമായി മാത്രമേ പുനരാരംഭിക്കാവൂ. കോവിഡ് മാറിയ ഉടൻ ഓടാനും ഷട്ടിൽ കളിക്കാനും ജിമ്മിൽ പോകാനും തുടങ്ങരുത്. ഏതെങ്കിലും രോഗങ്ങളുള്ളവർ ഇക്കാലയളവിൽ പ്രത്യേകം ശ്രദ്ധിക്കണം. കടുത്ത ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠരോഗങ്ങൾ, ഓർമക്കുറവ്, ഏകാഗ്രതക്കുറവ്, ന്യൂറോ സംബന്ധമായ പ്രശ്നങ്ങളും കോവിഡിനുശേഷം ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തംലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.