കോവളം: അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമായ കോവളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ചെയർമാൻ കൂടിയായ കലക്ടർ നവജ്യോത് ഖോസ. കോവളത്തിന്‍റെ സമഗ്ര വികസനത്തിന് മുന്നോടിയായി തയാറാക്കുന്ന പുതിയ പാക്കേജിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്ന് മനസ്സിലാക്കാൻ കോവളത്തെത്തിയതായിരുന്നു കലക്ടർ. കോവിഡ് മഹാമാരിയെ തുടർന്ന് കോവളടമടക്കം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ തകർന്നടിഞ്ഞിരുന്നു. പലതവണയുണ്ടായ കടലേറ്റത്തിലും ശക്തമായ മഴയലിലും കോവളം തീരത്തിനും കനത്ത നാശം സംഭവിക്കുകയും കോവളം തീരത്തെത്തുന്ന സഞ്ചാരികളുടെ വരവ് പാടെ കുറയുകയും ചെയ്തിരുന്നു. ഇത് മറികടന്ന് പഴയ പ്രതാപം വീണ്ടെടുത്ത് അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുന്നതിനുളള പദ്ധതികളാണ് വിനോദസഞ്ചാര വകുപ്പ് ലക്ഷ്യമിടുന്നത്. ഹവ്വാ ബീച്ച് മുതൽ ലൈറ്റ് ഹൗസ് ബീച്ചുവരെയുള്ള സ്ഥലങ്ങൾ കലക്ടർ സന്ദർശിച്ചു. വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി അവ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തുടരാനും കലക്ടർ ബന്ധപ്പെട്ട തഹസിൽദാർക്ക് നിർദേശം നൽകി. മനസ്സിലാക്കിയ കാര്യങ്ങൾ റിപ്പോർട്ടാക്കി സർക്കാറിന് കൈമാറുമെന്നും തുടർ ആലോചനക്കായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും കലക്ടർ പറഞ്ഞു. സബ്കലക്ടർ എം.എസ്. മാധവിക്കുട്ടി, നെയ്യാറ്റിൻകര തഹസിൽദാർ ശോഭാ സതീഷ്, ഡി.ടി.പി.സി സെക്രട്ടറി ഷാരോൺ വീട്ടിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.