എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: നിരോധിത ലഹരിവസ്തുവായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ പൂജപ്പുര പൊലീസ് പിടികൂടി. കരുമം മേലാങ്കോട് സ്വദേശികളായ കിരൺകുമാർ, ആനന്ദ് രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 24.79 ഗ്രാം എം.ഡി.എം.എയും 46 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഓട്ടോയിൽ സഞ്ചരിച്ച്​ വിൽപന നടത്തുന്നതിനിടെ തിരുമല - പൂജപ്പുര റോഡിൽവെച്ചാണ് പ്രതികൾ പിടിയിലായത്. ലഹരിമരുന്ന് വിറ്റ തുകയെന്ന് കരുതുന്ന 3150 രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.