പുസ്തകക്കൂര നിർമിച്ച് ഒ.എൻ.വിക്ക് അനുസ്മരണം

കിളിമാനൂർ: കവി ഒ.എൻ.വി. കുറുപ്പിന്റെ ആറാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഞാറയിൽകോണം എം.എൽ.പി സ്കൂളിൽ ക്ലാസ് ലൈബ്രറി പുസ്തകക്കൂര നിർമിച്ച് ആദരമർപ്പിച്ചു. ക്ലാസ് ലൈബ്രറി നവീകരിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾ വീടുകളിൽനിന്നും ലൈബ്രറികളിൽനിന്നുമായി ഒ.എൻ.വി പുസ്തകങ്ങളുടെ ശേഖരണം നടത്തി. ഒ.എൻ.വി. കുറുപ്പിന്‍റെ കവിതകളുടെയും സിനിമ ഗാനങ്ങളുടെയും വരികൾ പദസൂര്യനായി പ്രദർശിപ്പിച്ചു. ജീവചരിത്രകുറിപ്പ്, കവിതകളുടെയും സിനിമാഗാനങ്ങളുടെയും അവതരണം, പുഷ്പാർച്ചന എന്നിവയും സംഘടിപ്പിച്ചു. അനുസ്മരണദിന പരിപാടി പ്രഥമാധ്യാപിക പി.ജി സിന്ധു ഉദ്ഘാടനം ചെയ്തു. അധ്യാപകർ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അധ്യാപക പ്രതിനിധി ഡി. ബീന നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.