തിളച്ചുമറിഞ്ഞ് നാട്ടുകാർ, കൂസലില്ലാതെ രാജേന്ദ്രൻ

തിരുവനന്തപുരം: അമ്പലംമുക്കില്‍ പട്ടാപ്പകല്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനെത്തിച്ച പ്രതി രാജേന്ദ്രനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പ്രതിക്ക് നേ​െര അസഭ്യവര്‍ഷവുമായി പാഞ്ഞടുത്ത നാട്ടുകാര്‍, ഇയാളെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഒടുവിൽ രാജേന്ദ്രനുമായി 50 മീറ്റർ ഓളം ഓടിയാണ് പൊലീസ്ജീപ്പിൽ കയറ്റി ഇയാളെ അന്വേഷണസംഘം നാട്ടുകാരിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് 12.10 ഓടെയാണ് അമ്പലമുക്ക്-കുറവന്‍കോണം റോഡിലെ ടാബ്സ് ഗ്രീന്‍ടെക്ക് സ്ഥാപനത്തിൽ പൊലീസ് രാജേന്ദ്രനുമായി എത്തിയത്. ഇതറിഞ്ഞ് നാട്ടുകാരും മാധ്യമപ്രവർത്തകരുമടക്കം വൻ ജനാവലി തന്നെ പരിസരത്തുണ്ടായിരുന്നു. രാജേന്ദ്രനെ ജീപ്പിൽ നിന്ന് ഇറക്കിയതുമുതൽ അസഭ്യവർഷമായി. വിനീതയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് യാതൊരു കൂസലുമില്ലാതെ ഇയാൾ പൊലീസിനോട് വിവരിച്ചു. മറ്റൊരു സ്ത്രീയെ ലക്ഷ്യം ​െവച്ച് വരുന്നതിനിടയിലാണ് ചെടിക്കടയിൽ ഒറ്റക്കുണ്ടായിരുന്ന വിനീതയെ കണ്ടത്. തുടർന്ന് ഇവരോട് ചെടിച്ചട്ടി ആവശ്യപ്പെട്ടെന്നും ബഹളം ​െവച്ചപ്പോൾ കുത്തിയെന്നും ഒരു പശ്ചാത്താപവും കൂടാതെ ഇയാൾ പൊലീസിനോട് പറഞ്ഞു. കുത്തിവീഴ്ത്തിയ സ്ഥലവും ഇയാൾ കാണിച്ചുകൊടുത്തു. രാജേന്ദ്രന്‍റെ കൂസലില്ലായ്മ കണ്ടതോടെ സ്ത്രീകളടക്കമുള്ളവർ രോഷാകുലരായി 'അവനെ തൂക്കി കൊല്ലണം സാറെ, വെറുതെ വിടരുത്​' എന്ന് അവർ ആവശ്യപ്പെട്ടു. രാജേന്ദ്രനുമായി പൊലീസ് പുറത്തിറങ്ങിയതോടെ നാട്ടുകാർ മൊത്തത്തിൽ സംഘത്തെ വളഞ്ഞു. ഉച്ചത്തിൽ ബഹളം ​െവച്ച് അവർ രാജേന്ദ്രനെ മർദിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഏറെ പണിപ്പെട്ടാണ് രാജേന്ദ്രനെ റോഡിലെത്തിച്ചത്. നാട്ടുകാർ പിന്തിരിയാതെ വന്നതോടെ രാജേന്ദ്രനെക്കൊണ്ട് 50 മീറ്റർ ഓളം ഓടി അന്വേഷണസംഘം പൊലീസ് ജീപ്പിൽ കയറ്റി മുട്ടടയിലേക്ക് പോകുകയായിരുന്നു. പിന്നീട് മുട്ടടയിലെ കുളക്കരയിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് ഒട്ടേറെ പേരാണ് മുട്ടടയിലും എത്തിച്ചേര്‍ന്നത്. നാട്ടുകാരെ നിയന്ത്രിക്കാൻ കുളത്തിലേക്കുള്ള ഗേറ്റിന്‍റെ വാതിൽ പൊലീസിന് പൂട്ടേണ്ടി വന്നു. കുളത്തിന്‍റെ വശങ്ങളിൽ തെളിവെടുപ്പ് കാഴ്ച കാണാൻ നാട്ടുകാർ തിങ്ങിക്കൂടി നിന്നു. അവിടെയും രാജേന്ദ്രനെതിരെയുള്ള പ്രതിഷേധസ്വരം ഉയർന്നു. കുളത്തിൽ നിന്ന് ഷർട്ട് ലഭിച്ചപ്പോഴും രാജേന്ദ്രന് ഭാവവ്യത്യാസമുണ്ടായിരുന്നില്ല. ഇതോണോ കൊലപാതക സമയത്ത് ധരിച്ച ഷർട്ടെന്ന് പേരൂർക്കട സി.ഐ ചോദിച്ചപ്പോൾ അല്ലെന്ന മറുപടിയാണ് നൽകിയത്. കത്തി എവിടെയെന്ന് അന്വേഷിച്ചപ്പോൾ ഓർമ കിട്ടുന്നില്ലെന്നും ഓട്ടോയിൽ പോയപ്പോൾ കളഞ്ഞിരിക്കാമെന്നും മൊഴി. ഇതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ച് അന്വേഷണസംഘം മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.