തദ്ദേശ തെരഞ്ഞെടുപ്പ്: ഡി.എം.കെ സഖ്യത്തിന് ആവേശം പകർന്ന് ഉദയനിധി സ്റ്റാലിൻ

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കോർപറേഷൻ, നഗരസഭ, ടൗൺ പഞ്ചായത്ത് തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം അവശേഷിക്കെ ഡി.എം.കെ സഖ്യത്തെ ആവേശം കൊള്ളിക്കാൻ നക്ഷത്രപ്രചാരകൻ എം.എൽ.എ ഉദയനിധി സ്റ്റാലിൻ നാഗർകോവിലിൽ എത്തി. തോൽവിഭയം കാരണം പത്ത് വർഷമായി എ.ഐ.എ.ഡി.എം.കെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് നടത്തിയില്ലെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ഡി.എം.കെ അധികാരത്തിലെത്തി എട്ട് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ തയാറായി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കിവരുമ്പോൾ ദേശീയതലത്തിൽ എം.കെ. സ്റ്റാലിൻ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. ലോക്സഭയിലും നിയമസഭയിലും ഡി.എം.കെ വിജയപതാക സ്ഥാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലും ഈ വിജയം ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.