ആകാശത്ത് അപൂർവ കാഴ്ച; തീരവാസികളിൽ ആശയക്കുഴപ്പം

ആറ്റിങ്ങൽ: ആകാശത്ത് അപൂർവ കാഴ്ച ദൃശ്യമായത് തീരമേഖലയിൽ ആശയക്കുഴപ്പത്തിന് കാരണമായി. ചിറയിൻകീഴ്, അഞ്ചുതെങ്ങ് പ്രദേശത്തെ ആകാശത്ത്​ രാവിലെ ആറരയോടെയാണ് അപൂർവ കാഴ്ച ദൃശ്യമായത്. ആകാശത്തുനിന്ന്​ കടലിലേയ്ക്ക് ടോർച് അടിക്കുന്നതിന് സമാനമായി തോന്നിപ്പിക്കുന്ന കാഴ്ചയുടെ സ്രോതസ്സ് എന്താണെന്നത് അറിയാൻ കഴിയാതിരുന്നത് ആശങ്കകൾ വർധിപ്പിച്ചിരുന്നു. അഞ്ച് മിനിറ്റോളം പതിയെ സഞ്ചരിക്കുന്നതായ് തോന്നിപ്പിക്കും വിധം നീണ്ട ഈ കാഴ്ച പതിയെ പതിയെ മങ്ങിപ്പോകുകയായിരുന്നെന്ന്​ ദൃസാക്ഷികൾ പറഞ്ഞു. ഐ.എസ്.ആർ.ഒയുടെ ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി-സി52 ന്റെ വിക്ഷേപണം തിങ്കളാഴ്ച ആയിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്​ സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന്​ പുലർച്ച 5.59നായിരുന്നു വിക്ഷേപണം. ഇതാണ് ആകാശത്ത് ദൃശ്യമായതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചതിന് ശേഷമാണ് ആശങ്ക ഒഴിവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.